ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ പിടിക്കാൻ ഇനി കേരളാ പൊലീസിന് പ്രെത്യേക പരിശോധന കിറ്റ്

0

പത്തനംതിട്ട;ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ പിടിക്കാൻ ഇനി കേരളാ പൊലീസിന് പ്രെത്യേക പരിശോധന കിറ്റ് മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കാൻ ബ്രത്തലൈസർ ഉണ്ടെങ്കിലും കഞ്ചാവും ‘ന്യൂജനറേഷൻ ലഹരിമരുന്നും ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാൻ പൊലീസിനു സംവിധാനമുണ്ടായിരുന്നില്ല. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന ‘അബോൺ കിറ്റ്’ ആണു കേരളത്തിലെത്തിയത്. ഗുജറാത്ത് പൊലീസ് ഇതു നേരത്തെ ഉപയോഗിക്കുന്നുണ്ടായിരുന്നു നഗരങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നു ബോധ്യപ്പെട്ടതിനാൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് 15 കിറ്റ് വീതം നൽകി സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റിൽ പരിശോധിച്ചാൽ ലഹരി ഉപയോഗം അപ്പോൾത്തന്നെ മനസ്സിലാകും. കിറ്റ് ഫലപ്രദമാണോയെന്ന് 2 നഗരങ്ങളിലെയും പൊലീസ് കമ്മിഷണർമാരോടു ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനു ശേഷം എല്ലാ ജില്ലകളിലും കിറ്റ് ലഭ്യമാക്കും. മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ ഹൈക്കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണു നടപടിയുണ്ടായത്. ലഹരി ഉപയോഗം കണ്ടുപിടിക്കാനാകാതെ പോകുന്ന കേസുകളുടെ കണക്കും അബോൺ കിറ്റ് ഉപയോഗിച്ചാലുള്ള ഗുണവും വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതെത്തുടർന്ന് നടപടിക്കു ഡിജിപി ലോകനാഥ് ബെഹ്റയ്ക്കു ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു….

 

LEAVE A REPLY

Please enter your comment!
Please enter your name here