കേരളം നമ്പര്‍ വണ്‍ പ്രചാരണവുമായി കാഞ്ഞങ്ങാട് സ്വദേശിയുടെ യൂറോപ്പ്യൻ പര്യടനം

0

അടുത്തിടെയായി വാര്‍ത്താ മാധ്യമങ്ങളിലും, ഫേസ്ബുക്കിലും നിറഞ്ഞു നിന്ന ‘ കേരളം നമ്പര്‍ വണ്‍ ‘ എന്ന കാമ്പയിന്റെ പ്രചാരണത്തിനായി ദുബായില്‍ നിന്നും മലയാളി യുവാവ് യൂറോപ്പിലെത്തി. പോളണ്ടില്‍ നിന്നാണ് പ്രചാരണം തുടങ്ങുന്നത്. യൂറോപ്പിലെ 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് പ്രചാരണം പൂര്‍ത്തിയാക്കുന്നത്.

കാഞ്ഞങ്ങാട് തെരുവത്ത് സ്വദേശിയും കഴിഞ്ഞ നാല് കൊല്ലമായി ദുബായില്‍ ജോലിക്കാരനുമായ വിപിന്‍ കുമാറാണ്, കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ഈ വ്യത്യസ്ത പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. തൊടുപുഴ സ്വദേശിയും ഡിസൈനറുമായ സജിത്ത് പ്രഭന്‍ ഫേസ്ബുക്കില്‍ തുടങ്ങി വെച്ച ‘കേരളം നമ്പര്‍ വണ്‍’ കാമ്പയിന്‍ ആശയവുമായി യൂറോപ്പിലുടനീളം സഞ്ചരിച്ച് കേരളത്തിന്റെ മഹത്വം വിദേശികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വിപിന്‍ യാത്ര തുടങ്ങിയത്. പാരീസ്, ബര്‍ലിന്‍, ആംസ്ററര്‍ഡാം, സ്വിറ്റ്സർലൻണ്ട് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വിദേശികള്‍ക്കൊപ്പം മലയാളികളുമായും വിപിന്‍ സംവദിക്കും.

കേരളത്തിന്റെ HDI (Human Development Index) യൂറോപ്യന്‍ രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെന്ന കണ്ടെത്തലുകളും, ഉയര്‍ന്ന ജീവിത നിലവാരം, പൂര്‍ണമായും ഡിജിറ്റലായ സംസ്ഥാനം, സാക്ഷരതയില്‍ ഒന്നാം സ്ഥാനം തുടങ്ങിയ ആശയങ്ങള്‍ വിവിധ ആളുകളുമായി പങ്കുവെയ്ക്കാനാണ് പരിപാടിയിട്ടിട്ടുള്ളത്. പോളണ്ടും, നോർവയും, സ്വീഡനും, ഡെന്മാർക്കും കഴിഞ്ഞ് ജർമനിയിലൂടെയാണ് ഇപ്പോൾ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here