ഖാസി വധക്കേസ് : സിബിഐ കസ്റ്റഡിയിലാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള അഷ്‌റഫിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖ ബിഗ്14 ന്യൂസിന്

0

കാസർകോട്(www.big14news.com) : ഖാസി വധക്കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പടുത്തലുകൾ നടത്തിയ അഷ്‌റഫിനെ കണ്ടെത്താൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല എന്നിരിക്കെ താൻ സിബിഐ കസ്റ്റഡിയിലാണെന്ന് സൂചിപ്പിക്കുന്ന അഷ്‌റഫിന്റെ ശബ്ദരേഖ ബിഗ്14 ന്യൂസിന് ലഭിച്ചു. പിഡിപി നേതാവായ ഫാറൂഖ് തങ്ങൾക്കാണ് താൻ സിബിഐ കസ്റ്റഡിയിലാണെന്ന് സൂചിപ്പിക്കും വിധം അഷ്‌റഫ് വാട്സ്ആപ്പിലൂടെ വോയിസ് മെസ്സേജ് അയച്ചത്. ഒക്ടോബർ 21 നു മുമ്പയച്ച വോയിസ് മെസ്സേജാണ് ബിഗ്14 ന്യൂസിന് ലഭിച്ചത്.

പക്ഷെ സിബിഐ കസ്റ്റഡിയിലിരിക്കുന്ന ഒരാൾക്ക് എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിക്കാനാകുമെന്ന സംശയം അഷ്‌റഫ് സിബിഐ കസ്റ്റഡിയിലാണെന്ന വെളിപ്പെടുത്തലിലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. മാത്രമല്ല ബുധനാഴ്ച പുലർച്ചെ വരെ അഷ്‌റഫിന്റെ നമ്പറിലുള്ള വാട്സ്ആപ്പ് ഉപയോഗിച്ചതായി വ്യക്തവുമാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയിട്ടും പൊലീസിന് ഇനിയും അഷ്‌റഫിനെ വെളിച്ചത്ത് കൊണ്ടുവരാൻ സാധിക്കാത്തത് സിബിഐ കസ്റ്റഡിയിലായതിനാലെന്ന സൂചനയുമുണ്ട്. കൊച്ചിയിലാണെന്ന് പറഞ്ഞ് ദിവസങ്ങൾക്കു മുമ്പ് വിളിച്ചിരുന്നതായും അതിനുശേഷം ഇയാളുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ഫാറൂഖ് തങ്ങൾ പറഞ്ഞിരുന്നു. സിബിഐ കോടതിക്ക് മുമ്പാകെ ഹാജരാകാൻ എത്തിയപ്പോഴാണ് അഷ്‌റഫ് ഫാറൂഖ് തങ്ങളെ വിളിച്ചതെന്ന സംശയവുമുണ്ട്.

അതിനിടെ ചെമ്പരിക്ക ഖാസി വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇതുവരെയായി മൂന്നുപേരുടെ മൊഴിയെടുത്തിട്ടുണ്ട് . അഷ്‌റഫിന്റെ വെളിപ്പെടുത്തലിൽ പരാമർശിക്കുന്ന ഇയാളുടെ ഭാര്യാപിതാവായ സുലൈമാൻ വൈദ്യർ, സി.പി.എം കരുവാച്ചേരി ബ്രാഞ്ച് സെക്രട്ടറി രാജൻ, നീലേശ്വരം എഎസ്ഐ ഹനീഫ എന്നിവരുടെ മൊഴിയാണ് പൊലീസെടുത്തത്. സുലൈമാൻ വൈദ്യരെയും, രാജനേയും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇതിൽ സുലൈമാൻ വൈദ്യരുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. എഎസ്‌ഐ ഹനീഫ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന് മുമ്പാകെയാണ് മൊഴി നൽകിയത്.

യൂത്ത് ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. അസൈനാറിന്റ നേതൃത്വത്തില്‍ സമാന്തരമായി മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്.

 

khasi-kes-1

LEAVE A REPLY

Please enter your comment!
Please enter your name here