ഖാസി വധക്കേസ് : പുനരന്വേഷണം ആവശ്യപ്പെട്ട് കീഴൂർ സംയുക്ത ജമാഅത്ത് വെള്ളിയാഴ്ച മേൽപറമ്പിൽ പ്രകടനം നടത്തും

0

കാസർകോട്(www.big14news.com) : പ്രമുഖ ഇസ്ലാം മത പണ്ഡിതനും നിരവധി ജമാഅത്തുകളുടെ ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കീഴൂർ സംയുക്ത മുസ്ലിം ജമാഅത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മേൽപറമ്പിൽ പ്രകടനം നടത്തും. സംയുക്ത ജമാഅത്തിന്റെ പരിധിയിൽ വരുന്ന മലയോര മേഖലയിലുള്ള ജമാഅത്തുകൾ അതാത് ജമാഅത് പരിധിയിൽ പ്രതിഷേധ പ്രകടനം നടത്താനും വ്യാഴാഴ്ച ചേർന്ന സംയുക്ത ജമാഅത് ഭാരവാഹി യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ മൊയ്‌തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിൻ ഹാജി സ്വാഗതം പറഞ്ഞു. അബ്ദുല്ല ഹുസൈൻ, ഷാഫി ഹാജി കട്ടക്കാൽ, കെബിഎം ഷെരീഫ് കാപ്പിൽ, അൻവർ കോളിയടുക്കം, എസ് കെ മുഹമ്മദ് കുഞ്ഞി, തുടങ്ങിയവർ സംബന്ധിച്ചു. ജമാഅത് അംഗങ്ങൾ 2 മണിക്ക് മുമ്പായി മേൽപറമ്പിൽ എത്തിച്ചേരണമെന്നും യോഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here