ഖാസി വധക്കേസ് : അഷ്‌റഫിന്റെ പുതിയ വാദം പൊളിയുന്നു, കൂടുതൽ തെളിവുകളും ശബ്ദരേഖയും ഇന്ന് പുറത്തു വിടും

0

കാസർകോട്(www.big14news.com): ഖാസി വധക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് ഫാറൂഖ് തങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന അഷ്‌റഫിന്റെ വാദം പൊളിയുന്നു. ഖാസി വധവുമായി ബന്ധപ്പെട്ട താൻ വെളിപ്പെടുത്തി എന്ന് പറയുന്ന കാര്യങ്ങളെല്ലാം ഖാസി വധിക്കപ്പെട്ട വർഷം തന്നെ ഫാറൂഖ് തങ്ങളോട് പറഞ്ഞതാണെന്നും, ആദ്യം കാര്യങ്ങളെല്ലാം വെളിച്ചത്ത് കൊണ്ടുവരാൻ സഹായം ചെയ്യാമെന്ന് പറഞ്ഞ തങ്ങൾ പിന്നീട് വിഷയം പുറത്തുപറയരുതെന്നും അതിനായി വലിയൊരു തുക ഓഫർ ചെയ്തതായും അഷ്‌റഫ് പറഞ്ഞിരുന്നു. കൂടാതെ സുലൈമാന്‍ വൈദ്യരുമായി ഫാറൂഖ് തങ്ങൾക്ക് അടുപ്പമുള്ളതായി വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ സി.ബി.ഐ കോടതിയില്‍ ഒരു വക്കീല്‍ മുഖാന്തരം മൊഴി നൽകിയിട്ടുണ്ടെന്നും, താനിപ്പോൾ കർണാടകയിലെ ഭട്കലിലാണ് ജോലി ചെയ്യുന്നതെന്നും അഷ്‌റഫ് പ്രസ്തുത ശബ്ദരേഖയിൽ പറയുന്നുണ്ട്.

എന്നാൽ അഭിമുഖത്തിൽ അഷ്‌റഫ് പറഞ്ഞ കാര്യങ്ങൾ ശുദ്ധ നുണയാണെന്നും, ഖാസി വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി ഫാറൂഖ് തങ്ങൾ രംഗത്തെത്തിയിരുന്നു. ക്വട്ടേഷൻ സംഘത്തിന്റെ ഇടനിലക്കാരനാണെന്ന് പറയുന്ന സുലൈമാൻ വൈദ്യരെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടോ, ബന്ധപ്പെട്ടിട്ടോ ഇല്ലെന്നും, അഷ്‌റഫിനെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന സംഘമാണോ പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്ന് സംശയിക്കുന്നതായും ഫാറൂഖ് തങ്ങൾ വ്യക്തമാക്കിയിരുന്നു.

തുടർന്ന് ബിഗ്14 ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് അഷ്‌റഫിന്റെ പുതിയ വാദങ്ങളെയെല്ലാം പൊളിച്ചടക്കുന്ന ശബ്ദരേഖയും തെളിവുകളും ബിഗ്14 ന്യൂസിന് ലഭിച്ചത്. ഇതോടെ ഇപ്പോൾ പുറത്തുവന്ന അഷ്‌റഫിന്റെ പുതിയ വെളിപ്പെടുത്തലിൽ പറയുന്ന പല കാര്യങ്ങളും ആരുടെയോ താത്പര്യങ്ങൾ സംരക്ഷിക്കാൻ കെട്ടിച്ചമച്ചതെന്നാണ് സംശയിക്കുന്നത്.

പുതിയ ശബ്ദരേഖകൾ അടങ്ങിയ വീഡിയോ ബിഗ്14 ന്യൂസിലൂടെ ഉടൻ പുറത്ത് വിടുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here