‘കഭീ കഭീ മേരേ ദിൽമേ’; അനശ്വര ഗീതങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ മുഹമ്മദ് സാഹുർ ഖയ്യാം വിടവാങ്ങി

0

ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയ പ്രതിഭയായ സംഗീത സംവിധായകൻ ഖയ്യാം വിടവാങ്ങി. 92 വയസ്സായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രാത്രി ഒമ്പതരയോടെയാണ് അന്ത്യം. ജൂലൈ 28-നാണ് ഖയ്യാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരളിലെ അണുബാധ ഗുരുതരമായതോടെയാണ് മരണം സംഭവിച്ചത്.

വിഖ്യാത ചിത്രം ഉംറാവ് ജാനിന് പുറമേ, സൂപ്പർ ഹിറ്റ് ചിത്രം ‘കഭീ കഭീ’യിലെ ‘കഭീ കഭീ മേരേ ദിൽ മേ’, ‘തേരെ ചെഹ്‍രേ സേ’ ‘ബസാറി’ലെ ‘ദിഖായി ദിയേ ക്യോം’, ‘നൂറി’യിലെ ‘ആജാ രേ’, ഉൾപ്പടെ നിരവധിഅനശ്വര ഗീതങ്ങൾ സമ്മാനിച്ചാണ് ഖയ്യാം യാത്രയായത്.1961-ലെ ഷോലാ ഓർ ശബ്നം എന്ന ചിത്രത്തിലൂടെയാണ് ഖയ്യാം പ്രശസ്തനായത്. ഉംറാവ് ജാനിന്‍റെ സംഗീതസംവിധാനത്തിന് ഖയ്യാമിനെ ദേശീയ ചലച്ചിത്ര പുരസ്കാരം തേടിയെത്തി. സംഗീത നാടക അക്കാദമിയുടെ ലൈഫ് ടൈം അവാർഡ് 2007-ൽ ഖയ്യാമിനായിരുന്നു. 2011-ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here