(www.big14news.com) : ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ആഭരണങ്ങളാണ് മുറിയില്‍ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് ഫ്രഞ്ച് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാരിസ്: റിയാലിറ്റി ഷോ താരം കിം കാദര്ഷിയാനെ പോലീസ് വേഷത്തിലെത്തിയ മുഖംമൂടി ധാരികള്‍ തോക്കിന്മുനയില് നിര്‍ത്തി കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. പാരീസിലെ ഹോട്ടല്‍മുറിയില്‍വെച്ച് ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കുടുംബത്തോടൊപ്പം പാരീസിലെത്തിയതായിരുന്നു കാദര്ഷിയാന്. സംഭവത്തില്‍ കാദര്ഷിയാന് പരിക്കൊന്നുമില്ല. അക്രമികള്‍ തന്നെ കസേരയില്‍ കെട്ടിയിട്ടശേഷം റൂമിലുണ്ടായിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നുവെന്ന് കാദര്ഷിയാന് ഫ്രഞ്ച് പോലീസിനോട് പറഞ്ഞു.
ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന ആഭരണങ്ങളാണ് മുറിയില്‍ നിന്ന് നഷ്ടമായിരിക്കുന്നതെന്ന് ഫ്രഞ്ച് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം മാത്രമായിരുന്നോ അക്രമികളുടെ ലക്ഷ്യമെന്ന് ഇപ്പോള്‍ വ്യക്തമാക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. പാരീസ് ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ റിയാലിറ്റി ഷോ താരമായ കിം കാദര്ഷിയാനും സഹോദരിമാരായ കെന്റല്‍ ജെന്നറും കൗര്ട്ട്നെ കര്‍ദാഷിയാനും പാരീസിലെത്തിയത്.
എംടിവി മ്യൂസിക് അവാര്‍ഡ്സ് നൈറ്റില്‍ മേക്ക് അപ്പ് ഒന്നും ഇല്ലാതെ എത്തി കിം അടുത്തിടെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവും റാപ് താരവുമായ കെയ്ന്‍ വെസ്റ്റ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ മെഡോസ് മ്യൂസിക് ആന്‍ഡ് അവാര്‍ഡ് ഫെസ്റ്റില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടന്‍ പരിപാടി പകുതിക്ക് നിര്‍ത്തി കെയ്ന്‍ മടങ്ങി.കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെന്നു പറഞ്ഞാണ് കെയന്‍ വെസ്റ്റ് പരിപാടി അവസാനിപ്പിച്ചത്.