ഒരു ചുംബനം മതി, ജീവിതം മാറിമറിയാൻ; അനുവാദമില്ലാതെ ചുംബിച്ചാൽ ദാ, ഇത് പോലെയാവും….

0

ഒരു ചുംബനം മതി, ജീവിതം മാറി മറിയാൻ. അനുവാദമില്ലാതെ വനിതാ റിപ്പോർട്ടറെ ചുംബിച്ച ബൾഗേറിയൻ ഹെവിവൈറ്റ് ബോക്സർ കുബ്രാട്ട് പുലേവിന്റെ ലൈസൻസ് റദ്ദാക്കി. പുലേവിന്റെ അഭിമുഖം എടുക്കാനെത്തിയ വനിതാ റിപോർട്ടറോടാണ് പുലേവ് അപമര്യാദയായി പെരുമാറിയത്.

കാലിഫോർണിയയിൽ വെച്ച് നടന്ന ബോക്സിങ് മത്സരത്തിലെ വിജയത്തിന് ശേഷം പുലേവിന്റെ അഭിമുഖം എടുക്കാനെത്തിയ വെഗാസ് സ്പോർട്സ് മാധ്യമത്തിന്റെ റിപ്പോർട്ടർ ജെന്നിസുഷേയെയാണ് പുലേവ് അനുമതിയില്ലാതെ ചുംബിച്ചത്. ചുംബിക മാത്രമല്ല തന്റെ പിൻഭാഗത്ത് സ്പർശിച്ചതായും സുഷേ വെളിപ്പെടുത്തി.