‘ഇതൊന്നും ഇവിടെ ഏശാന്‍ പോകുന്നില്ല’; ഷിബു ബേബി ജോണിന്റെ ആരോപണങ്ങൾ തള്ളി കോടിയേരി ബാലകൃഷ്ണന്‍

0

കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഷിബു ബേബി ജോണ്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അറിയാത്ത കാര്യത്തെ കുറിച്ച് എന്ത് പറയാനാണെന്ന മറുപടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ആരോപണം ഉന്നയിച്ചവരോട് തന്നെ കാര്യങ്ങൾ ചോദിക്കണം. അവർ തമ്മിലുള്ള ചെക്ക് കേസിൽ എന്നെ എന്തിനാണ് വലിച്ചിഴക്കുന്നതെന്നും കോടിയേരി പറഞ്ഞു. ദിനേശ് മേനോനും ഇക്കാര്യങ്ങളഅ‍ നിഷേധിച്ചിട്ടുണ്ടെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

പാലാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത ആരോപണമാണിത്. പാലായിൽ അത് ഏശിയില്ല.
പിന്നെ ഇനി ഇത് എങ്ങനെ ഏശാനാണ്. മാണി സി കാപ്പനും ദിനേശ് മേനോനും തമ്മിലുള്ള ചെക്ക് കേസ് കാപ്പന്റെ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ ഉണ്ട്. നിങ്ങളിതൊക്കെ കൊണ്ടുനടക്കുന്നത് കൊണ്ടാണ് ഇത്തരം ആരോപണം വരുന്നതെന്നും മാധ്യമങ്ങളോട് കോടിയേരി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകളാണ് ആര്‍എസ്‍പി നേതാവ് ഷിബു ബേബി ജോണ്‍ ഇന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. വിമാനത്താവള ഓഹരി നല്‍കാമെന്ന് പറ‌ഞ്ഞ് അന്ന് മന്ത്രിയായിരുന്ന കോടിയേരിയും മകനും മുംബൈയിലെ വ്യവസായിയായ ദിനേശ് മേനോനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് മാണി സി കാപ്പന്‍ മൊഴി നല്‍കിയെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിച്ചത്.

എന്നാല്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ കണ്ടിട്ടുണ്ടെന്നല്ലാതെ അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് ദിനേശ് മേനോന്‍ പ്രതികരിച്ചു. താന്‍ പണം കൈമാറിയത് മാണി സി കാപ്പനാണെന്നും അദ്ദേഹം പ്രതികരിച്ചു.പിന്നാലെ, ഷിബു ബേബി ജോണിന്‍റെ ആരോപണം നിഷേധിച്ച് മാണി സി കാപ്പനും രംഗത്തെത്തി. കോടിയേരിക്കും മകനുമെതിര െതാന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ഷിബു ബേബി ജോണ്‍ പ്രചരിപ്പിക്കുന്നത് വ്യാജരേഖയാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോടിയേരിക്കെതിരെ മൊഴി നൽകിയിട്ടില്ല; ഷിബു ബേബിജോണിനെതിരെ മാണി സി കാപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here