അധ്യാപക പരിശീലനത്തിനെന്ന പേരിൽ ജോളി പതിനൊന്ന് തവണ സംസ്ഥാനം വിട്ടു; പോയത് ചെന്നൈയിലും കോയമ്പത്തൂരിലുമെന്ന് റിപ്പോർട്ട്

0

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി അധ്യാപക പരിശീലനത്തിനെന്ന പേരിൽ സംസ്ഥാനം വിട്ടത് പതിനൊന്ന് തവണയെന്ന് റിപ്പോർട്ട്. ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ജോളി പോയത്. സുഹൃത്തായ അധ്യാപകനും ബന്ധു എം എസ് മാത്യുവും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയുമായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് ജോളി മൊഴി നൽകിയതായാണ് വിവരം.

എൻഐടി അധ്യാപികയെന്നായിരുന്നു ജോളി ബന്ധുക്കളേയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്രയെന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. ക്ലാസിന്റെ തിരക്കിലാകുമെന്നതിനാൽ ബന്ധുക്കൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. രണ്ട് ദിവസത്തെ പരിശീലനം, രണ്ട് ദിവസത്തെ യാത്ര എന്ന നിലയിലായിരുന്നു ജോളിയുടെ സഞ്ചാരമെന്നാണ് വിവരം. അതേസമയം, ജോളിയുടെ മൊഴി അന്വേഷണ സംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നഗരങ്ങളിൽ താമസിച്ചതിന് പിന്നിൽ ജോളിയുടെ മറ്റ് സൗഹൃദങ്ങളാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here