കേരളത്തിന്റെ വാനമ്പാടിക്കൊപ്പം ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ പാടി ഞെട്ടിച്ച്‌ സൗദി സുല്‍ത്താന്‍; വൈറലായി വീഡിയോ

0

മലയാളികളുടെ പ്രിയ ഗായിക കെഎസ് ചിത്രയ്‌ക്കൊപ്പം മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമായ മണിച്ചിത്രത്താഴിലെ ‘ഒരു മുറൈ വന്ത് പാര്‍ത്തായാ’ എന്ന ഗാനം ആലപിച്ച അറബിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ വെച്ച്‌ നടന്ന സ്റ്റേജ് ഷോയില്‍ കെ. എസ് ചിത്രക്കൊപ്പം ഈ പാട്ടു പാടി താരമായ അഹമ്മദ് സുല്‍ത്താന്‍ അല്‍ മല്‍മാനിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. ചിത്രയ്‌ക്കൊപ്പം തോം തോം തോം എന്നു തുടങ്ങുന്ന പാട്ടിന്റെ ഏറെ ബുദ്ധിമുള്ള ഭാഗമൊക്കെ ഏറെ അനായാസതോടെയാണ് അഹമ്മദ് സുല്‍ത്താന്‍ ആലപിക്കുന്നത്.

സൗദി പൗരനായ അഹമ്മദ് ഗാനം മനോഹരമായി സ്റ്റേജില്‍ വെച്ച്‌ പാടിയതോടെ നിറഞ്ഞ കൈയ്യടികളോടെയാണ് ആള്‍ക്കൂട്ടം സ്വീകരിച്ചത്. ചിത്രക്കൊപ്പം അതേ സ്റ്റേജില്‍ വെച്ച്‌ ഒരു ഹിന്ദി ഗാനവും അഹമ്മദ് സുല്‍ത്താന്‍ ആലപിച്ചു. കെഎസ് ചിത്രയ്‌ക്കൊപ്പം ഒരു സ്റ്റേജില്‍ നിന്ന് ഗാനം ആലപിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നാണ് അഹമ്മദ് സുല്‍ത്താന്‍ പറഞ്ഞത്. നേരത്തേ ഇന്ത്യന്‍ എംബസിയില്‍ വെച്ച്‌ അഹമ്മദ് ‘വൈഷ്ണവ ജനതോ’ പാടിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മറ്റു ഭാഷയില്‍ ഉള്ളവര്‍ക്ക് മലയാളത്തില്‍ പാട്ടുപാടാന്‍ വളരെ പ്രയാസമായിരിക്കും. പ്രത്യേകിച്ച്‌ ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട്. താങ്കളോടൊപ്പം പാടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നാണ് കെഎസ് ചിത്ര പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here