കെ.എസ്.ടി.പി റോഡിൽ അപകടം; ഓട്ടോയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0

കാസർഗോഡ് (www.big14news.com): കെ എസ് ടി പി റോഡിൽ വീണ്ടും അപകടം.
ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് ചെമ്മനാട് സ്കൂളിന് സമീപം അപകടം സംഭവിച്ചത്. രണ്ട് ഇന്നോവ കാറുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കാർ ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.