കുവൈറ്റിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽ പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

0

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി മരിച്ചു. കുവൈത്ത് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ പൊള്ളാട്ട്തി കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്. പാർക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ മുൻ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയർവേസ് ട്വിറ്ററിൽ അറിയിച്ചു.

തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്‌മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകള്‍: നൈനിക ആനന്ദ്. ഇവര്‍ കുവൈത്തിലുണ്ട്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here