ജെ.എന്‍.യു യൂണിയന്‍ തെരഞ്ഞെടുപ്പ്: പ്രധാന നാല് സീറ്റിലും ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

0

ദില്ലി: ജവഹർലാൽ നെഹ്‍റു സർവകലാശാലയിൽ എല്ലാ സീറ്റുകളിലും ഇടത് വിദ്യാർത്ഥി സംഘടനാ കൂട്ടായ്മയുടെ സ്ഥാനാർത്ഥികൾ മുന്നിൽ. യൂണിയന്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രറി, ജോയ്ന്റ് സെക്രട്ടറി എന്നീ സീറ്റുകളില്‍ എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ്, സംഘടനകള്‍ ചേര്‍ന്ന ഇടത് സഖ്യം വിജയിച്ചു. എല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 2313 വോട്ടുകളാണ് ഐഷെയ്ക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എബിവിപി സ്ഥാനാർത്ഥി മനീഷ് ജാംഗിദിന് 1128 വോട്ടുകൾ മാത്രമാണ് കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ള ബാപ്‍സയും എബിവിപിയുമായുള്ള വോട്ട് വ്യത്യാസം വെറും 6 മാത്രം. ജിതേന്ദ്ര സുനയായിരുന്നു ബാപ്‍സ സ്ഥാനാർത്ഥി.

വിവിധ സ്‌കൂളുകളിലെ കൗണ്‍സിലര്‍മാരുടെ വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. വൈകീട്ട് അഞ്ച് മണിയോടെയാകും വോട്ടുകള്‍ പൂര്‍ണമായും എണ്ണിത്തീരുക. ജെ.എന്‍.യുവിലെ കൗണ്‍സിലര്‍മാരുടെ എണ്ണം ചുരുക്കിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിക്കുന്നത് ദല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം വോട്ടെണ്ണുന്നത് തടഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here