ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ശ്രദ്ധേമായി ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ (ചിത്രങ്ങൾ കാണാം)

0

ഗിന്നസ് ബുക്ക് ഓഫ് വേള്‍‍ഡിൽ ഇടംപിടിച്ച ലോകത്തെ ഏറ്റവും നീളമുള്ള ഖുര്‍ആന്‍ കലിഗ്രഫി പ്രദര്‍ശനം ഷാര്‍ജ രാജ്യന്തര പുസ്തകമേളയിൽ ശ്രദ്ധയാകർഷിക്കുന്നു. 70 സെന്‍റി മീറ്റര്‍ വീതിയുള്ള എവറി കാര്‍ഡ് 300 ജിഎസ്എം പേപ്പറില്‍ കലിഗ്രഫി പേനയുപയോഗിച്ചാണ് ഖുര്‍ആന്‍ തയാറാക്കിയിരിക്കുന്നത്. ഒരു കിലോ മീറ്ററാണ് ഖുർആന്റെ നീളം. നിലവില്‍ ഇത് 300 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന പേജുകളാണ് തയാറായത്. കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശിയും കാര്‍ട്ടൂണിസ്റ്റുമായ എം.ദിലീഫ് ഖുര്‍ആന്‍ പ്രദര്‍ശിപ്പിക്കുന്നത്.

പരമ്പരാഗത രീതിയോട് സാമ്യമുള്ളതും രാജ്യാന്തര തലത്തില്‍ ഉപയോഗിക്കുന്നതുമായ ലിപിയിലാണ് ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിയത്. ഖുര്‍ആന്‍റെ ആദ്യ അധ്യായം ഫാത്തിഹ മുതല്‍ സൂറത്തുന്നിസാജ് വരെയുള്ള പേജുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. അടുത്തു തന്നെ മുഴുവന്‍ അധ്യായങ്ങളും ഒരു കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്നും ദിലീഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here