ലോറി സ്‌കൂട്ടറിലിടിച്ച്‌ അപകടം; ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു

0

പുതുശേരി: സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. കോഴിപ്പാറ പാറക്കുളം കൊട്ടില്‍പ്പാറ സ്വദേശി എസ്തര്‍ ജൂഡിത്ത് (24) ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ എലപ്പുള്ളി ഈസ്റ്റ് രണ്ട് മേഖലാ ട്രഷററാണ് എസ്തര്‍ ജൂഡിത്ത്. എലപ്പുള്ളി ഒന്‍പതാം വാര്‍ഡിലെ പുതുക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് കൈപ്പറ്റാന്‍ പഞ്ചായത്തിലെക്ക് പോകുമ്ബോഴാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ എസ്തര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അമ്മ: അസന്ത സെലിന്‍, എലപ്പുള്ളി മുന്‍ പഞ്ചായത്ത് അംഗമാണ്.സംഭവത്തില്‍ കൊഴിഞ്ഞാമ്ബാറ പൊലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here