എം.ടെക്കിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പരപ്പ സ്വദേശിനി

0

കാസർഗോഡ്(www.big14news.com) : കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ എം. ടെക്. സോയിൽ ആൻഡ് വാട്ടർ എഞ്ചിനീയറിംഗ് കോഴ്സിൽ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥിനിയും കാഞ്ഞങ്ങാട് പരപ്പ സ്വദേശനിയുമായ കെ.കെ.ഷഹീമത് സുഹറ ഒന്നാം റാങ്ക് നേടി. മണ്ണുത്തി കേരള അഗ്രികൾച്ചറൽ സർവകലാശാലയിൽ നടന്ന ചടങ്ങിൽ സ്വർണ്ണമെഡലും പുരസ്കാരവും ഗവർണ്ണർ ജസ്റ്റിസ് പി. സദാശിവം സമ്മാനിച്ചു. പരപ്പ പട്ളത്തെ വ്യാപാരി സി.എൻ. കുഞ്ഞാമു ഹാജിയുടെയും സി.എൽ. താഹിറയുടെയും മകളാണ്. പരപ്പ ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു ഹൈസ്കൂൾ, പ്ലസ് ടു പഠനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here