യാത്രാവിലക്കിനെ തുടര്‍ന്ന് 15 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ പ്രവാസിക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കി എംഎ യൂസഫലി

0

യാത്രാവിലക്കിനെ തുടര്‍ന്ന് 15 വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ മൂസക്കുട്ടിക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കി
പ്രമുഖ വ്യവസായി എംഎ യൂസഫലി. നേരത്തെ മൂസക്കുട്ടിയുടെ സംഭവം സ്വകാര്യ ചാനലുകൾ വാർത്തയാക്കിയിരുന്നു. ഇതോടെ ഷാര്‍ജയിലെ ഒറ്റമുറിയില്‍ കഴിയുന്ന മൂസക്കുട്ടിയെ കാണാന്‍ യൂസഫലി നേരിട്ടെത്തുകയായിരുന്നു.

സാമ്പത്തിക ഇടപാടുകള്‍തീര്‍ത്ത് ഉടന്‍ നാട്ടിലെത്തിക്കുമെന്ന് മൂസക്കുട്ടിക്ക് യൂസഫലി ഉറപ്പു നല്‍കിയിട്ടുണ്ട്. യൂസഫലിയുടെ അഭിഭാഷകനും അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ വിഎം അബ്ദുള്ളകുട്ടിയും മൂസക്കുട്ടിക്ക് വേണ്ടി പരാതിക്കാരനായ സ്വദേശിയുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും യൂസഫലി അറിയിച്ചു.ചെക്ക് കേസില്‍ സ്വദേശി സ്പോണ്‍സര്‍ നല്‍കിയ പരാതിയില്‍ അഞ്ച് വര്‍ഷം മൂസക്കുട്ടി ജയിലില്‍ കഴിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. മൂന്നുകോടിരൂപ നല്‍കാതെ കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു പരാതിക്കാരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here