ലെസ്സിയുടെ പുതിയ ട്രെൻഡായ മാജിക് ലെസ്സിയുടെ പുതിയ ഔട്ട്ലെറ്റ് ദുബായ് ഹോർലാൻസിൽ പ്രവർത്തനമാരംഭിച്ചു

0

ശീതള പാനീയ രംഗത്ത് ദുബായ് നഗരത്തിന്റെ ട്രെൻഡായി മാറിയ മാജിക്ക് ലെസ്സിയുടെ ഏറ്റവും പുതിയ ബ്രാഞ്ച് ദുബായിലെ ഹോർലൻസിൽ പ്രവർത്തനമാരംഭിച്ചു. ദുബായ് ഹോർലാൻസിൽ നടന്ന ചടങ്ങിൽ മഹ്മൂദ് മുഹമ്മദ് താഹിർ ഫറിദൂനി ഉൽഘാടന കർമ്മം നിൻവഹിച്ചു. ഇസ്സ മുഹമ്മദ് ഘുലൂം അൽ ജസ്മി ആദ്യവിൽപന ഏറ്റുവാങ്ങി.

ശീതള പാനീയ വിപണന രംഗത്ത് പുത്തൻ ആശയവും കുതിപ്പുമായാണ് ദുബായിൽ ‘മാജിക്ക് ലെസ്സി’ കടന്നു വരുന്നത്. സ്വദേശികളുടെയും പ്രവാസികളുടേയും ഇഷ്ട പാനീയമായി മാജിക് ലിസ്സി ഇതിനോടകം മാറിക്കഴിഞ്ഞു. ലെസ്സിയിൽ വിവിധയിനം ഫ്രൂട്സുകൾ ഉൾപ്പെടുത്തിയുള്ള ഫ്ലേവറുകളിലായാണ് മാജിക് ലെസ്സി ഉപഭോക്താക്കളിലെത്തുന്നത്. പരിചയ സമ്പന്നരായ തൊഴിലാളികളും മികച്ച ഗുണ മേന്മയും തുല്യതയില്ലാത്ത സേവന മനോഭാവവും കൊണ്ടാണ് മാജിക്ക് ലെസ്സി ഷോപ്പുകൾ ഉപഭോക്താക്കൾ വീണ്ടും മാജിക് ലെസ്സി തിരഞ്ഞെടുക്കുന്നത്.

വിവിധയിനം ഫ്ലേവറുകളിൽ ഉത്പാദിപ്പിയ്ക്കുന്ന ലെസ്സികൾക്ക് പുറമേ കൂൾ കോഫീ ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ പാനീയങ്ങളും, ഫലൂദ, മോക്ക്റ്റയിൽസ്, മൊജിറ്റോസ്, ജ്യൂസുകൾ, സ്മൂത്തീസ് എന്നിവയും മാജിക് ലെസ്സിയിൽ ലഭ്യമാണ്.