പസഫിക് മേഖലയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

0

പെര്‍ത്ത്[www.big14news.com]: ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ വന്‍വാറ്റൂവില്‍ ശക്തിയേറിയ ഭൂലചനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വന്‍വാറ്റൂ ദ്വീപിനു 535 കിലോമീറ്റര്‍ തെക്കുകിഴക്ക് 10 കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വന്‍വാറ്റൂ, ന്യൂഡ കലേനോണിയ, ഫിജി എന്നിവിങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭൂചലനം ഈ മേഖലയില്‍ പതിവാണ്. സമാന തീവ്രതയിലുള്ള രണ്ട് ഭൂചലനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഡിസംബറിലും അനുഭവപ്പെട്ടിട്ടുണ്ട്. ഭൂമികുലുക്കത്തില്‍ നാശനഷ്ടങ്ങളൊന്നും ഉള്ളതായി അറിവില്ല.