മെഹബൂബാ മുഫ്തിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

0

ന്യൂ ഡല്‍ഹി: പിഡിപി അധ്യക്ഷയും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അനന്ദനാഗിലെ ദര്‍ഗയില്‍ ദര്‍ശനത്തിശേഷം മടങ്ങവേയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ മെഹബൂബാ മുഫ്തിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ബിജെപി ഭീകരാക്രമണത്തിന്റെ പേരുപറഞ്ഞ് ജനങ്ങളില്‍ യുദ്ധ ഭീതി ഉണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം മെബബൂബ ട്വീറ്റ് ചെയ്തിരുന്നു. അനന്ദ് നാഗ് മണ്ഡലത്തില്‍ മെഹബൂബ ബിജെപിക്കെതിരെ മത്സരിക്കുന്നുണ്ട്.