കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു

0
അന്തർ ദേശീയം (www.big14news.com):   കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് അനാഛാദനം ചെയ്തു. ഗാന്ധിജി കാണിച്ച് തന്ന മാത്യക ഓരോ ഭാരതീയനും ജീവിതത്തില്‍ പകര്‍ത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 9ന് എംബസി അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. തുടര്‍ന്ന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്, മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്തു. ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്നതാണ് വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ. ഇന്ത്യന്‍ സ്ഥാനപതി സുനില്‍ കെ ജയിന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷീഷ് ഗോല്‍ദാര്‍ എന്നിവരെ കൂടാതെ, സമൂഹത്തിലെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here