നവ്യാനുഭൂതി പകര്‍ന്ന് മാലിക് ദീനാര്‍ യതീംഖാന വിദ്യാര്‍ത്ഥികളുടെ മെട്രോ യാത്ര

0

കൊച്ചി(www.big14news.com):മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത്,നെടുമ്പാശ്ശേരി വിമാനത്താവളവും കണ്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും കറങ്ങി അവധിദിനം ചെലവഴിച്ചപ്പോള്‍ അവര്‍ക്കത് നവ്യാനുഭൂതിയായി.തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ യതീംഖാനയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദഖീറത്തുല്‍ ഉഖ്‌റാ സംഘം’കൊച്ചിയിലേക്കൊരു സ്‌നേഹയാത്ര’ സംഘടിപ്പിച്ചത്.സംഘം മുന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ അമാനുല്ല,യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര,പി.എ സത്താര്‍ ഹാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.ഓഫീസ് സെക്രട്ടറി ഹസൈനാര്‍,അധ്യാപകരായ അയ്യൂബ്,അബ്ദുല്‍റഹ്മാന്‍,അസ്മ,മാലതി, മഞ്ജുള,മൊയ്തു,ഷാഹു എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here