രാജ്യത്തിൻറെ ഐക്യത്തിനെതിരായി എന്ത് തന്നെ നിലകൊണ്ടാലും എതിർക്കുക തന്നെ വേണം; ഇത് കേരളം കാത്തിരുന്നത് പ്രതിഷേധ സ്വരം; പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

0

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.
കേരളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഈ വിഷയത്തെ സംബന്ധിക്കുന്ന ഒരു നിലപാട് പോലും വ്യക്തമാക്കാതിരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ വലിയ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദേശീയ പൗരത്വ ഭേദഗതി നിയമനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

താരം തന്റെ ഫേസ്ബുക്കിലൂടെയാണ് എഴുതിയാണ് പ്രതിഷേധം അറിയിച്ചത്. മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ : “മതത്തിനും ജാതിക്കും വര്‍ഗത്തിനും മറ്റു പരിഗണനകള്‍ക്കും അതീതമായി ഒന്നിച്ചു നിന്നാലേ രാജ്യമെന്ന നിലയില്‍ മുന്നേറാന്‍ കഴിയൂ. ആ ഐക്യത്തിനെതിരായ നില്‍ക്കുന്നതെന്തും നിരുത്സാഹപ്പെടുത്തേണ്ടതാണ് “. മമ്മൂട്ടിയുടെ ഈ പ്രസ്താവന വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും തച്ചുടയ്ക്കുന്ന തരത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി കാണിച്ച ആര്‍ജ്ജവം തികച്ചും മാതൃകാപരമാണ്. ലിജോ ജോസ് പല്ലിശ്ശേരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, സണ്ണി വെയിന്‍, അമല പോള്‍, പാര്‍വതി തിരുവോത്ത് തുടങ്ങി മലയാളത്തിലെ ഗ്ലാമര്‍ താരങ്ങളെല്ലാം തന്നെ രാജ്യത്തിന്റെ ഐക്യതയെ ബാധിക്കുന്ന തരത്തിലുള്ള നിയമത്തിനെതിരെ വലിയ പ്രതിഷേധമറിയിച്ച് രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here