യു.എ.ഇ മലയാളികൾക്ക് നവ്യാനുഭൂതി പകർന്ന് മംഗൽപാടി ഗ്രാൻഡ് മീറ്റ് സമാപിച്ചു

0

ദുബൈ(www.big14news.com): പ്രവാസി മലയാളികൾക്ക് നവ്യാനുഭൂതി പകർന്ന് മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സിയുടെ ദുബായ് ഗ്രാൻഡ് മീറ്റ്.
ആയിരത്തോളം മംഗൽപാടി പഞ്ചയാത്തുകാർ സംബന്ധിച്ച ഗ്രാൻഡ് മീറ്റ് ഖിസൈസിലെ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. കുടുംബ സംഗമവും സോക്കർ ലീഗും കുരുന്നുകൂട്ടവും പാചക മത്സരവും പ്രീമിയർ ക്രിക്കറ്റ് ലീഗും പ്രബന്ധ രചനാ മത്സരവും മറ്റും സംഘടിപ്പിക്കപ്പെട്ട ഗ്രാൻഡ് മീറ്റ് പൊതുയോഗത്തോടെയാണ് സമാപിച്ചത്.
യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. അൻവർ നഹ മുഖ്യപ്രഭാഷണം നടത്തി. മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, ടി.എം ഹംസ മൊഗ്രാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.. മുഖ്യാതിഥികൾക്ക് പുറമെ ഹനീഫ് കൽമാട്ട, അസീം മണിമുണ്ട എന്നിവരെയും ആദരിച്ച ചടങ്ങിൽ ദുബായിലെ ഏറ്റവും നല്ല കെ.എം.സി.സി പ്രാവർത്തകന് മംഗൽപാടി കെ.എം.സി.സി കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി അവാർഡ് മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമിക്ക് സമ്മാനിച്ചു. സാമൂഹിക ജീവകാരുണ്യ സേവന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മംഗല്പാടിക്കാരായ 6 വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
ജബ്ബാർ ബൈദല അധ്യക്ഷനായിരുന്നു. റസാഖ് ബന്ദിയോട് സ്വാഗതവും മുഹമ്മദ് കളായി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here