മണിപ്പൂരില്‍ പോവാന്‍ ഇനി പ്രത്യേക അനുമതി വേണം: ഐഎല്‍പി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

0

വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി ബില്ലിനെതിരായി മണിപ്പൂരില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാറിന്‍റെ നടപടി. ഇത് സംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.

പെര്‍മിറ്റ് ബാധകമാവുന്നതോടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും വിദേശികള്‍ക്കും മണിപ്പൂരില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ പ്രത്യേക അനുമതി തേടേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here