മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഡോജ്വല തുടക്കം

0

മഞ്ചേശ്വരം; 01.12.2019 മുതൽ 05.12.2019 വരെ നടക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽവെച്ച് മഞ്ചേശ്വരം എം.എൽ.എ എം.സി.കമറുദ്ദീൻ ഉത്ഘാടനം ചെയ്തുകൊണ്ട് അത്‌ലറ്റിക്‌ മൽത്സരങ്ങൾ തുടക്കംകുറിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം അഷ്‌റഫ് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു. . ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ മുസ്‌തഫാ ഉദ്വവർ സ്വാഗതം പറഞ്ഞു . മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അസീസ് ഹാജി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കുക, അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക, ഒരു പൊതു സംഗമവേദിവിൽ ഒരുമിച്ച്കൂടുന്നതിന് സാഹചര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തിലുടനീളം വർഷാവർഷം കേരളോത്സവം നടത്തി വരുന്നത്. (02.012.2019) ന് മഞ്ചേശ്വരത്തെ പാവൂർ നാസർ ഗെറുഗട്ടെ ഗ്രൗിൽവെച്ച് വടംവലി മത്സരവും,( 02.12.2019)ന് കൈകമ്പത്തെ രഞ്ചിത്ത് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് ബാഡ്മിന്റൺ മത്സരവും, 02.12.2019 ന് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽവെച്ച് ഫുട്ബാൾ മത്സരവും, (02.12.2019) ന് ജനപ്രിയ ഇൻഡോർ സ്റ്റേഡിയത്തിലെ സെവൻ ലൗവ്ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഗ്രൗിൽവെച്ച് വോളീബോൾ മത്സരവും(03.12.2019 )ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽവെച്ച് ചെസ്സ് മത്സരവും സ്റ്റേജ് ഇതര കലാ മത്സരങ്ങളും,
(04.12.2019) ന് ഉപ്പള മണ്ണൻകുഴി സ്റ്റേഡിയത്തിൽവെച്ച് ക്രിക്കറ്റ് മത്സരവും, കുഞ്ചത്തൂരിലെ തൂമിനാട് അറബ് റൈഡേർസ് ഗ്രൗിൽവെച്ച് കബഡി മത്സരവും,( 05.12.2019) ന് മഞ്ചേശ്വരം ഗിളിവിൻഡുവിലെ ഗോവിന്ദ പൈ സ്മാരക മന്ദിരം ഹാളിൽവെച്ച് സ്റ്റേജ് കലാ മത്സരങ്ങളും നടക്കും.
ഡിസമ്പർ 05 ന് മഞ്ചേശ്വരം ഗിളിവിൻഡുവിലെ ഗോവിന്ദ പൈ സ്മാരക മന്ദിരം ഹാളിൽവെച്ച് നടക്കുന്ന സമാപന ചടങ്ങിൽ കാസറഗോഡ് പാർലമെൻ്റ് മെമ്പർ രാജ്‌മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here