മുകേഷിനെതിരായ ആരോപണം പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍

0

സ്ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ ‘മി ടൂ’ ക്യാമ്പയിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു

തിരുവനന്തപുരം: നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന “മീ ടൂ’ വെളിപ്പെടുത്തലിനേക്കുറിച്ച്‌ പരിശോധിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സ്ത്രീകളുടെ പോരാട്ടം എന്ന നിലയില്‍ കാന്പെയിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോടതി വിധിയെ മാനിക്കുന്നുവെന്നും മല ചവിട്ടാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പിന്തുണയും സംരക്ഷണവും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു