രാഹുൽ ഗാന്ധിയുടെ സ്വീകരണ ചടങ്ങിൽ നിറഞ്ഞ് നിന്ന് മേൽപറമ്പ് സ്വദേശിനി

0

യുഎഇ(www.big14news.com): രണ്ടു ദിവസത്തെ യുഎഇ സന്ദർശനത്തിനായി ഇന്നലെ രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ സ്വീകരണ ചടങ്ങുകളുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. അതിൽ ഏറ്റവും നിറഞ്ഞു നിന്നത് കാസർഗോഡ് മേൽപറമ്പ് സ്വദേശിനിയായ ഹസീന അബുല്ലയാണ്‌. മേൽപറമ്പ് എവർ ഗ്രീൻ ഇവന്റസ്‌ ചെയർ പേഴ്സണാണ് ഹസീന അബുല്ല. രാഹുൽ ഗാന്തിയോടപ്പമുള്ള ഇവരുടെ സെൽഫി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപെട്ടിരുന്നു.

മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യുഎഇ യിൽ എത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാഹുല്‍ഗാന്ധിക്ക് പ്രവാസി സമൂഹം വന്‍ വരവേല്‍പാണ് ഒരുക്കിയത്. രാഷ്ട്രീയ നേതാക്കളെ ദുബൈയിലെ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇത്തരത്തില്‍ സ്വീകരിക്കുന്നത് അപൂര്‍വ കാഴ്ചയാണ്. നൂറുകണക്കിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ തടിച്ചുകൂടിയത്. രണ്ടു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം ഇന്ന് വൈകുന്നേരം ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്യും.

ഇന്ന് രാവിലെ ജബല്‍അലിയിലെ ലേബര്‍ ക്യാമ്പില്‍ രാഹുല്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് രണ്ടിന് ദുബൈയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി സംവദിക്കും. യു.എ.ഇ സമയം വൈകുന്നേരം നാലിനാണ് സാംസ്കാരിക സമ്മേളനം. മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന പരിപാടിയില്‍ ഇന്ത്യ എന്ന ആശയം എന്ന വിഷയത്തില്‍ രാഹുല്‍ സംസാരിക്കും. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി വേണുഗോപാല്‍ തുടങ്ങിയവരും ഒപ്പമുണ്ടാകും.