മേൽപറമ്പ് അംഗൻവാടിയിലെ കുട്ടികളുമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ്

0

മേൽപറമ്പ്: രാഷ്ട്രം അതിന്റെ അത്യുന്നതമായ റിപ്പബ്ലിക്ക് ഡേ വർണാഭമായി ഇന്ന് കൊണ്ടാടുമ്പോൾ, അതിന്റെ ഭാഗമാകാനായി ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പും. സാമൂഹിക സാംസ്കാരിക മേഖലകളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ക്ലബ്ബിന്റെ ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിന് പ്രേത്യേകതകൾ ഏറെയായിരുന്നു. ആധുനിക ഇന്ത്യയുടെ തന്നെ മുഖഛായ യുവാക്കളാണ്, അതിനാൽ നമ്മുടെ സമൂഹത്തെ ചിട്ടയായ രീതിയിൽ വാർത്തെടുക്കേണ്ടതുണ്ട്. രാഷ്ട്രം അതിന്റെ എഴുപതാം റിപബ്ലിക് ദിനം കൊണ്ടാടുമ്പോൾ കുരുന്നു മനസ്സുകൾക്ക് നമ്മുടെ മാതൃരാജ്യത്തെയും, അതിന്റെ പൈതൃകത്തെയും പകർന്ന് നൽകുന്നതോടൊപ്പം, ചെറു സമ്മാനങ്ങളുമായി ആ കുഞ്ഞു മുഖങ്ങളിൽ ചന്ദ്രഗിരി ക്ലബ്ബ് പുഞ്ചിരി സമ്മാനിച്ചു. വളർന്നു വരുന്ന ആ നല്ല നാളെയിലാണ് നമ്മുടെ ഭാരതത്തിന്റെയും മഹത്തായ ഭരണഘടനയുടെയും യശസ്സ് നിലനിൽക്കേണ്ടത്. അതിനാലാണ് ചന്ദ്രഗിരി ക്ലബ്ബ് പ്രവർത്തകരുടെ ഈ വർഷത്തെ ആഘോഷം കുരുന്നുകൾക്ക് ഒപ്പമായത്.

ഡൽഹിയിലെ ചുവപ്പ് കോട്ടയിൽ ഇന്ത്യൻ പ്രസിഡൻറ് പതാക ഉയർത്തിയപ്പോൾ മേൽപറമ്പ് അംഗൻവാടിയിൽ ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം പതാക ഉയർത്തി. പരിപാടിയിൽ ബദ്‌റുദ്ധീൻ സീ ബി , രാഘവൻ എം ,അഫ്സൽ സിസ്ളൂ,അൻവർ സാദാത്, ജലാൽ മർതബ,നാസിർ ഡീഗോ ,മുഹമ്മദ് ഷാ ,അശോകൻ പീ കെ ,മുനീർ കൗസർ ,മൻസൂർ ഒരവങ്കര,അബ്ദുൽ റഹ്മാൻ ചീച്ചു ,അബ്ദുല്ല കുഞ്ഞി വളപ്പിൽ ,മജീദ് മേല്പറമ്പ ,മിസ്ഹബ് അക്ഷയ,മുഹമ്മദ് കടവത്,ജാഫർ ഹസൈനാർ ,യഹ്‌യ കെ പി, നിസാം അപ്സര,അറഫാത്ത് ഹസൈനാർ ,നസീർ കൊപ്ര, ലത്തീഫ് ഹൈദരാബാദ് ,യഹ്‌യ സോഡ ,സംഗീത് വള്ളിയോട് ,മജീദ് ഡീഗോ ,ഇബ്രാഹീം എസ് കെ ,സലിം ചളയങ്കോട് ,ജിഷ്ണു തമ്പാൻ , അംഗൻവാടി ടീച്ചർ പ്രമോദ ,ചന്ദ്രലേഖ തുടങ്ങിയവർ സംബന്ധിച്ചു. കുരുന്നു മനസ്സുകൾക്ക് ആസ്വാദ്യകരമാക്കി ലളിതമായ പരിപാടികളോടെ പരിപാടി സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here