പിസ മുതൽ മൊബൈൽ ഫോൺ വരെ; പുരുഷന്മാരുടെ ബീജത്തിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങൾ ഇതൊക്കെയാണ്

0
3d rendering group of sperms

ബീജത്തിന്റെ അളവ് കുറയൽ പുരുഷന്മാർക്കിടയിലുള്ള പ്രധാനപെട്ട ലൈംഗീക പ്രശ്നങ്ങളിലൊന്നാണ്. ബീജത്തിന്റെ അളവ് കുറയാനുള്ള കാരണങ്ങലാണ് ചുവടെ

ശസ്ത്രക്രിയ

ജനനേന്ദ്രിയപരിസരങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാൻ.

ശീലങ്ങൾ.

പുകവലി, മദ്യപാനം, ലഹരിപദാർഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരിൽ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു. മൊബെെൽ ഫോൺ അമിതമായി ഉപയോ​ഗിക്കുക, മദ്യപാനം ഇവയെല്ലാം ബീജം കുറയുന്നതിന്റെ ചില കാരണങ്ങളാണ്.

വായുമലിനീകരണം

അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ മൂലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.

ലാപ്ടോപ് ഉപയോഗം

ലാപ് ടോപിന്റെ ഉപയോ​ഗം ബീജങ്ങളുടെ എണ്ണം കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ലാപ്ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ അപകടമാണ്.

ജങ്ക് ഫുഡ്‌

പിസ, ബര്‍ഗര്‍, കാന്‍ ആഹാരങ്ങള്‍ എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റൊരു ഘടകം. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here