മെ​ക്സി​ക്കോ​ ഭൂ​ച​ല​നം: മ​ര​ണം 61 ആ​യി

0

മെ​ക്സി​ക്കോ(www.big14news.com): മെക്സിക്കോ ഭൂചലനത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 61 ആയി. ഇരുന്നോളാം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെക്സിക്കോ പ്രസിഡന്റ് എന്റിക്വേ പിന നിയറ്റോ അറിയിച്ചു. റിക്ടർ സ്കൈലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 100 വർഷത്തിനിടെ ഉണ്ടായതിൽ വെച്ച് ഏറ്റവും ശക്തമായ ചലനമാണെന്ന് അധികൃതർവ്യക്തമാക്കി.

തെക്കൻ മെക്സിക്കോയിലെ തീരപ്രദേശമായ ടോണാലയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ വ്യാഴാഴ്ച രാത്രി 11.49- ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 4.3 മുതൽ 5.7 വരെ തീവ്രതകളിലായുള്ള ആറ് തുടർചലനങ്ങളാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കി. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്ന് വീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവർത്തകർ പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here