വിഡ്ഢി ദിനം നിരോധിച്ച് മൈക്രോസോഫ്റ്റ്

0

ഏപ്രില്‍ 1 ലോക വിഡ്ഢി ദിനം ആയിട്ടാണ് ലോകം ആചരിക്കരുത്. ബന്ധുമിത്രാദികളെയല്ലാം പറ്റിക്കാനുള്ള സുവർണ ദിനം. ലോകത്തിലെ വമ്പൻ കമ്പനികളും വിഡ്ഢി ദിനം ആഘോഷിക്കാറുണ്ട്. വിഡ്ഢി ദിനത്തിലെ പ്രാങ്കുകളും ഇത്തരം കമ്പനികൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇത്തവണ വിഡ്ഢി ദിനം വേണ്ടെന്ന തീരുമാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് മാര്‍ക്കറ്റിംഗ് ചീഫ് ക്രിസ് കപ്പോസെല കഴി‌ഞ്ഞ തിങ്കളാഴ്ച മൈക്രോസോഫ്റ്റിനുള്ളില്‍ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചത് സംബന്ധിച്ച് മെമ്മോ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തീരുമാനം. ഏപ്രില്‍ ഫൂള്‍ ആഘോഷങ്ങള്‍ ഒരു തരത്തിലുള്ള പോസറ്റീവ് കാര്യങ്ങളും സാധ്യമാക്കുന്നില്ലെന്നും, മറിച്ച് അത് ആവശ്യമില്ലാത്ത വാര്‍ത്തയാണ് ഉണ്ടാക്കുന്നത് എന്നാണ് മെമ്മോ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരെ അഭിനന്ദിക്കാമെങ്കിലും ഇത്തരം കാര്യങ്ങള്‍ നേട്ടത്തേക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്നും മെമ്മോ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here