ഉ​ദ്ധ​വ് താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​കും; ഞായറായ്ച്ച സ​ത്യ​പ്ര​തി​ജ്ഞ

0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സ്-​ശി​വ​സേ​ന-​എ​ന്‍​സി​പി സ​ഖ്യ​ത്തി​ന്‍റെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി ശി​വ​സേ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ശി​വ​സേ​ന, എ​ന്‍​സി​പി, കോ​ണ്‍​ഗ്ര​സ് ക​ക്ഷി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഉ​ദ്ധ​വി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡി​സം​ബ​ര്‍ ഒ​ന്നി​നു മും​ബൈ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നു എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ അ​റി​യി​ച്ചു. എ​ന്‍​സി​പി നേ​താ​വ് ജ​യ​ന്ത് പാ​ട്ടീ​ലാ​ണ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദേ​വേ​ന്ദ്ര ഫഡ്‌നാവിസും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റും ചൊവ്വായ്ച്ച രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ഉ​ദ്ധ​വി​നു മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ വ​ഴി​തു​റ​ന്ന​ത്. സ​ത്യ​പ്ര​തിജ്ഞ ചെയ്‌ത നാ​ലാം ദി​വ​സ​മാ​ണു മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രാ​ജി​വ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here