വീണിടത്തു നിന്ന് വീണ്ടും കുതിച്ചു ഫറയെത്തിയത് സ്വര്‍ണ്ണത്തിലേക്ക്

0

റിയോഡിജനീറോ(www.big14news.com): പുരുഷന്‍മാരുടെ 10,000 മീറ്ററില്‍ ബ്രിട്ടന്റെ മോ ഫറ സ്വര്‍ണ്ണം നിലനിര്‍ത്തി. സഹതാരവുമായി കൂട്ടിയിടിച്ച് ട്രാക്കില്‍ വീണ മോ ഫറ വീണ്ടും അവിടെ നിന്നും എഴുന്നേറ്റോടിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. 10,000 മീറ്ററില്‍ സ്വര്‍ണ്ണം നിലനിര്‍ത്തുന്ന നാലാമത്തെ അത്‌ലെറ്റാണ് ഫറ. 27 മിനിറ്റ് 05.17 സെക്കൻഡിലാണ് ഫറയുടെ ഫിനിഷിങ്. മികച്ച തുടക്കം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം പോലെ സഹതാരവുമായി കൂട്ടിയിടിച്ച് ഫറ ട്രാക്കില്‍ വീണു.അവിടം മുതല്‍ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിന്റേയും പോരാട്ട വീര്യത്തിന്റേയും പ്രതീകമായി ഫറ. വീഴ്ചയില്‍ പതറാതെ ആത്മവിശ്വാസത്തോടെയുള്ള കുതിപ്പ്. ഓരോ ലാപ്പും പിന്നിടുമ്പോള്‍ എതിരാളികളെ ഒന്നൊന്നായ് പിന്നിലാക്കി ഫറ മുന്നേറിക്കൊണ്ടിരുന്നു. 8000 മീറ്റര്‍ പിന്നിടുമ്പോള്‍ സ്ഥാനം നാലാമത്. അവിടെ നിന്ന് സ്ഥിരതയോടെയുള്ള കുതിപ്പ്. അവസാന ലാപ്പുകളിലെ സ്പ്രിന്റിലൂടെ ലീഡിലേക്ക്. ഒടുവില്‍ ഇതിഹാസ സമാനമായൊരു ഫിനിഷിങ്. 10,000 മീറ്ററില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണം നില നിര്‍ത്തുന്ന നാലാമത്തെ അത്‌ലെറ്റെന്ന അപൂര്‍വതയിലേക്ക് ബ്രിട്ടന്റെ ഓട്ടക്കാരന്‍ ചുവടു വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here