മോഡലോ, ഞാനോ ?

0

അന്തർദേശീയം (www.big14news.com) താമസം തെരുവിലും ജോലി ഭിക്ഷാടനവുമാണെങ്കിലും സ്റ്റൈലിന്റെ കാര്യത്തില്‍ കോടീശ്വരിയാണ് ഈ മുത്തശ്ശി. മുത്തശ്ശി എന്നു പറഞ്ഞപ്പോള്‍ സാധാരണ മുത്തശ്ശിമാരുടെ ചിത്രം മനസില്‍ വന്നെങ്കില്‍ തെറ്റി. ഇതൊരു സൂപ്പര്‍-സ്റ്റൈലിഷ് മുത്തശ്ശിയാണ്. പേര് റോസി.

കളര്‍ഫുള്‍ വേഷങ്ങളിഞ്ഞ് മുഖത്ത് പുട്ടിയടിച്ചല്ലാതെ മുത്തശ്ശി ഭിക്ഷാടനത്തിനിറങ്ങില്ല. ആക്സസറീസിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചക്കും മുത്തശ്ശി ഒരുക്കമല്ല. മോഡലുകളെ പോലെ വസ്ത്രത്തിന് ചേരുന്ന തൊപ്പി, സ്കാര്‍ഫ്, മാല, ഹാന്‍ഡ്ബാഗ് എന്തിന് ഷൂ വരെ മുത്തശ്ശിയുടെ കൈയിലുണ്ട്.

സ്ത്രീകളോട് പ്രായം ചോദിച്ചു കൂടാ എന്ന തത്വത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാകാം പ്രായം വെളിപ്പെടുത്താന്‍ റോസി മുത്തശ്ശിക്ക് വലിയ താല്പര്യമൊന്നുമില്ല. എണ്‍പതു വയസിനോട് അടുത്താകാം പ്രായമെന്നാണ് റോസി മുത്തശ്ശിയെ നിത്യവും കാണുന്നവരുടെ നിഗമനം.

ഭിക്ഷ യാചിച്ചാണ് ഭക്ഷണത്തിനുള്ള വക റോസി കണ്ടെത്തുന്നത്. ഇനി ആവശ്യത്തിനു പണം കണ്ടെത്താനായില്ലെങ്കില്‍ അന്ന് ഭക്ഷണം തന്നെ വേണ്ടെന്ന് വച്ചുകളയും. ലിത്വാനിയയിലെ വില്‍നിയസ് തെരുവിലാണ് റോസിയുടെ താമസം.

LEAVE A REPLY

Please enter your comment!
Please enter your name here