തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ അമ്മ വഴക്ക് പറഞ്ഞു; ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ൽ ഓർമ്മകൾ പങ്ക് വെച്ച് മോദി

0

കുട്ടിക്കാലത്തെ ഓർമ്മകൾ പങ്ക് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയിലാണ് മോദി മനസ്സ് തുറന്നത്. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞുതുടങ്ങി. ചെറിയ കുട്ടിയായിരുന്നപ്പോള്‍ കുളിക്കാനായി തടാകത്തില്‍ പോകുമായിരുന്നു. അങ്ങനെ ഒരു ദിവസം തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ അമ്മ എന്‍റെ തെറ്റ് ചൂണ്ടിക്കാട്ടി. ഇത് ശരിയല്ലെന്നും തിരിച്ച് കൊണ്ടുവിടണമെന്നും അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ അത് അനുസരിച്ചെന്നും മോദി അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

പേടി എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ല. അത് എന്താണെന്ന് വിശദീകരിക്കാനും അത് നേരിടുന്നത് എങ്ങനെ എന്ന് പറയാനും എനിക്കറിയില്ല. പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ചാല്‍ ഭയക്കേണ്ടതില്ല. വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അത് അപകടമാകുമെന്നും മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here