മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു

0

ദില്ലി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഭഗവത്. പത്ത് കാറാണ് അകമ്പടിയായുണ്ടായിരുന്നത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സചിന്‍ എന്ന കുട്ടിയാണ് മരിച്ചത്.

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടത്തിനിടയാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. അപകടത്തിനുശേഷം വാഹനവ്യൂഹം ബെഹ്‌റോറിലേക്ക് യാത്രതുടര്‍ന്നതായും പോലീസ് വ്യക്തമാക്കി.

രാജസ്ഥാനിലെ പുഷ്കറിൽ നടന്ന ആർഎസ്എസിന്റെ ത്രിദിന യോഗത്തിൽ പങ്കെടുക്കാനായിരുന്നു മോഹൻ ഭാഗവത് രാജസ്ഥാനിലേക്ക് പോയത്. പുഷ്കറിലാണ് സംഭവം. കോ ഓർഡിനേഷൻ യോഗത്തിൽ ആർഎസ്എസിന്റെ 35 വിഭാഗങ്ങളിൽ നിന്നായി 200 ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആർഎസ്എസ് വിളിച്ചുചേർക്കുന്ന ആദ്യത്തെ യോഗമാണ് പുഷ്കറിൽ നടന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here