ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി ശതകോടീശ്വരന്‍; നിബന്ധന ഇതൊക്കെയാണ്

0

ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോരാന്‍ തയ്യാറുള്ള പെണ്‍സുഹൃത്തിനെ തേടി ജാപ്പനീസ് കോടീശ്വരന്റെ പരസ്യം. 2023ല്‍ നടക്കാനിരിക്കുന്ന ചാന്ദ്രയാത്രയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് വനിതാ സുഹൃത്തിനായുള്ള പരസ്യം നല്‍കിയത്. ഫാഷന്‍ മേഖലയില്‍ പ്രമുഖനുമായ 44കാരനുമായ യുസാക്കു മെയ്‌സാവയാണ് സ്ത്രീ സുഹൃത്തിനെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്തത്. ഓണ്‍ലൈന്‍ പരസ്യത്തില്‍ പറയുന്നത് അവിവാഹിതരും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ അപേക്ഷിക്കാനാണ്. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ചാന്ദ്ര യാത്ര മോഹിച്ച്‌ അപേക്ഷിച്ചതു കൊണ്ടു മാത്രമായില്ല, ഡേറ്റിങ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്താക്കണോ വേണ്ടയോ എന്നൊക്കെ മെസാവ തീരുമാനിക്കുകയുള്ളൂ. നിലവില്‍ രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള 44കാരനായ യുസാക്കു മെസാവ അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചത്.

മികച്ച വ്യക്തിത്വവും സദാസമയം പോസിറ്റീവ് എനര്‍ജി പ്രവഹിപ്പിക്കുന്നവളാകണം അപേക്ഷക. ചന്ദ്രനിലേക്കുള്ള യാത്രയില്‍ തനിക്കൊപ്പം പോരാനും അതിന് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ ഭാഗമാകാനും സന്നദ്ധയാവണം. ലോകസമാധാനത്തിന് വേണ്ടി ആഗ്രഹിക്കുന്നയാളാവണം. ജീവിതം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ തയ്യാര്‍ ഉള്ളവളും ആകണം അപേക്ഷയെന്നാണ് ഒസാക്കു ആവശ്യപ്പെടുന്നത്. തനിച്ചാണെന്നുള്ള തോന്നല്‍ തന്റെയുള്ളില്‍ വളരുകയാണ്. ഒരു സ്ത്രീയെ പ്രണയിക്കാനുള്ള താല്‍പര്യം അതിഭീകരമായി തോന്നുന്നു. അതിനാലാണ് പരസ്യമെന്ന് ഒസാക്കു പരസ്യത്തില്‍ വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here