സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത വിളമ്പി മൊവാസ്

0
ദുബായ്(www.big14news.com):സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത ആതിഥേയത്വത്തിന്റെ  മാധുര്യം വിളമ്പി മൊവാസ്(മൊഗ്രാൽ പുത്തൂർ വെൽഫയർ‌ അസ്സോസിയേഷൻ) പ്രവാസ മണ്ണിലൊരുക്കിയ സമൂഹ നോമ്പ്തുറ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
       ദുബൈ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലാണ്  ഒഴിവു ദിനമായ വെള്ളിയാഴ്ച മൊവാസ് നാടൻ നോമ്പ്തുറയുടെ‌ തനത് വിഭവങ്ങളുമായി വിപുലമായ പരിപാടി ഒരുക്കിയത്. പുത്തൂരിലെയും അയൽ നാടുകളിലെയും യു എ ഇ യിലെ പ്രവാസികളും സുഹൃത്തുക്കളും കുടുംബങ്ങളും മൊവാസിന്റെ‌ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നപ്പോൾ  ദുബൈ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു.അഞ്ചാമത് തവണയാണ് മൊവാസ് ദുബൈയിൽ സമൂഹ നോമ്പ്തുറ ഒരുക്കുന്നത്.