സർവ്വകലാശാലകൾ അക്കാദമിക് സംവാദങ്ങളുടെ കേന്ദ്രങ്ങളാക്കണം -ടി.പി.അഷ്റഫലി

0

കാസർകോട്: സർവ്വകലാശാലകൾ വിദ്യാഭ്യാസ ചർച്ചകളുടെയും അക്കാദമിക സംവാദങ്ങളുടെയും കേന്ദ്രങ്ങളാകാൻ അനുവദിക്കണമെന്നും വർഗ്ഗീയതയുടെയും പകപോക്കലിന്റെയും രാഷ്ട്രിയത്തെ ചെറുത്തു തോൽപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി പറഞ്ഞു. സെൻട്രൽ യൂണിവേഴ്സിറ്റി കാവി വൽകരണത്തിനെതിരെ എം.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വം നിലനിർത്താൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ പാരമ്പര്യമാണ് രാജ്യത്തെ ക്യാമ്പസുകൾക്കും യൂണിവേഴ്സിറ്റികൾക്കുമുള്ളത്. അതിന് വിരുദ്ധമായി സെൻട്രൽ യൂനിവേഴ്സിറ്റിയെ വർഗ്ഗീയതയുടെയും ദലിത് ന്യൂനപക്ഷ പകപോക്കലിന്റെയും ആയുധമാക്കാൻ ആർ.എസ്.എസ്. ശ്രമിച്ചാൽ കേരളത്തിൽ അത് അനുവദിക്കില്ലെന്നും യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ പ്രൊഫ.ജി.ഗോപകുമാർ ആർ.എസ്.എസിന്റെ പാവയായി കഴിഞ്ഞെന്നും അഷ്റഫലി പറഞ്ഞു. യൂണിവേഴ്സിറ്റിയെ കാവിവത്കരിച്ചു കൊണ്ടിരിക്കുമ്പോൾ സംസ്ഥാന ഗവൺമെന്റ് ഇടപെടലുകൾ നടത്താത്തത് മതേതര മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേരള ജനതയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും ഇനിയെങ്കിലും സംസ്ഥാന സർക്കാർ കാവിവത്കരണം തടയാൻ മുന്നോട്ടു വന്നാൽ എം.എസ്.എഫിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അഷ്റഫലി കൂട്ടിച്ചേർത്തു . ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അസീസ് കളത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഹമ്മദ് കുഞ്ഞി ഉളുവാർ, ടി.വി. കുഞ്ഞബ്ദുള്ള , പി.വൈ.ആസിഫ് എന്നിവർ സംസാരിച്ചു. ഖാദർ ആളൂർ സ്വാഗതവും ഇർഷാദ് മൊഗ്രാൽ നന്ദിയും പറഞ്ഞു. അസറുദീൻ മണിയനോടി, സിദ്ധീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാർ, സവാദ് അംഗഡിമുഗർ, അഷ്റഫ് ബോവിക്കാനം, സൈഫുദ്ധീൻ തങ്ങൾ, ബാസിം ഗസ്സാലി, വാസിം, ബിലാൽ,നാസർ, ദിൽഷാദ്, സഹൽ, ശിഹാബ്, അഹമ്മദ്, സലിം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here