കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഇത് പോലുള്ള ആരാധകർ; ഞങ്ങളെ ചീത്ത വിളിച്ചോളൂ, പക്ഷെ വീട്ടുകാരെ വിളിക്കരുത്; തുറന്ന് പറഞ്ഞ് മുഹമ്മദ് റാഫി

0

കളിമോശമായാൽ തന്നെ ചീത്ത വിളിക്കുന്നത്തിൽ പ്രശ്‌നമില്ലെന്നും എന്നാൽ മാതാപിതാക്കളെ ചീത്ത വിളിക്കുന്നത് യോജിക്കാനാവില്ലെന്നും ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി. ബിഗ് 14 ന്യൂസിന്റെ ചിറ്റ്ചാറ്റ് പരിപാടിയിലാണ് റാഫി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സികെ വിനീത് മഞ്ഞപ്പടയിലെ ഒരു വിഭാഗം ആരാധകരിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും മറ്റ് മലയാളി താരങ്ങളായ മുഹമ്മദ് റാഫി, റിനോ ആന്റോ എന്നീ താരങ്ങൾക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഈ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു റാഫിയുടെ മറുപടി. ഫുട്ബോളിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് തന്നെ വിമർശിക്കുന്നതെന്നും ഇനി താൻ കളിക്കാനിറങ്ങിയില്ലെങ്കിലും തന്നെ വിമർശിക്കുമെന്നും റാഫി പറഞ്ഞു. ഇക്കാര്യത്തിൽ മഞ്ഞപ്പടയെ മൊത്തമായും പഴിചാരാൻ പറ്റില്ലെന്നും എന്നാൽ മഞ്ഞപ്പടയിലെ ചില ആളുകൾ മാത്രമാണ് താരങ്ങൾക്കെതിരെ മോശമായി പെരുമാറുന്നതെന്നും റാഫി പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ന്യൂക്യാമ്പിൽ പോയി ലിവർപൂൾ ആദ്യപാദ മത്സരത്തിൽ തോറ്റപ്പോൾ ആരാധകർ വിമർശനം ഉന്നയിച്ചില്ലെന്നും എന്നാൽ രണ്ടാം പാദത്തിൽ ലിവർപൂളിന് തിരിച്ച് വരാനായത് ആരാധകരുടെ പിന്തുണ ആണെന്നും ഇത്തരം ആരാധകരാണ് മഞ്ഞപ്പടയിൽ വേണ്ടത്തെന്നും റാഫി പറഞ്ഞു.

റാഫിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം

LEAVE A REPLY

Please enter your comment!
Please enter your name here