അന്തസ്സുള്ള ശക്തിമാനെതിരെ ഒർജിനൽ ശക്തിമാൻ

0

ഒരുകാലത്ത് ഏറെ ശ്രദ്ധനേടിയ ടെലിവിഷൻ കഥാപാത്രമായിരുന്നു ശക്തിമാൻ. ശക്തിമാന്റെ വേഷത്തില്‍ മലയാളി നടൻ മുകേഷിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഒർജിനൽ ശക്തിമാൻ മുകേഷ് ഖന്ന.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലായിരുന്നു മുകേഷ് ശക്തിമാന്റെ വേഷത്തിലുള്ളത്. ചിത്രത്തിലെ ഫോട്ടോകള്‍ ഒമര്‍ ലുലു തന്നെയാണ് പുറത്തുവിട്ടത്. ഇതിനെതിരെയാണ് ശക്തിമാൻ പരമ്പരയിലെ നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കു കോപ്പിറൈറ്റുള്ള ‘ശക്തിമാൻ’ കഥാപാത്രത്തെ ധമാക്ക സിനിമയിൽ സംവിധായകൻ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇക്കാര്യം വിലക്കണമെന്നുമാണ് മുകേഷ് ഖന്നയുടെ ആവശ്യം. അനുമതിയില്ലാതെയാണ് കഥാപാത്രത്തെ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഫെഫ്‍ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രണ്‍ജി പണിക്കർക്ക് അയച്ച പരാതിയിൽ മുകേഷ് ഖന്ന പറയുന്നു. ശക്തിമാൻ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പി റൈറ്റുള്ളതാണെന്നും മുകേഷ് ഖന്ന പറയുന്നു.

എന്നാൽ ശക്തിമാന്റെ വേഷത്തില്‍ മുകേഷ് ഒരു ചെറിയ രംഗത്തില്‍ മാത്രമേ വരുന്നുള്ളൂവെന്നും മുകേഷ് ഖന്ന അതൊരു മുഴുനീള വേഷമാണെന്ന് വിചാരിച്ചത് കൊണ്ടായിരിക്കാം പരാതി നല്‍കിയതെന്നുമാണ് സംവിധായകൻ ഒമര്‍ ലുലുവിന്റെ പ്രതികരണം. മുകേഷേട്ടന്‍ ശക്തിമാന്റെ രൂപത്തില്‍ ഒരു ചെറിയ സീനില്‍ മാത്രമേ വരുന്നുള്ളൂ. ഈ സിനിമ പൂര്‍ണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അങ്ങനയല്ലാതെ അദ്ദേഹം കത്തയക്കില്ലല്ലോ. സംഭവത്തില്‍ ഞങ്ങള്‍ മുകേഷ് ഖന്നയ്ക്ക് വിശദീകരണം നല്‍കാനിരിക്കുകയാണ്. അദ്ദേഹം മനസ്സിലാക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ പൂര്‍ണ വിശ്വാസമെന്നും ഒമർ ലുലു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here