ആലുറിലെ മുക്രി അഹ്മദ് ഹാജി നിര്യാതനായി

0

ബോവിക്കാനം(www.big14news.com): സമസ്തയുടെ ആലൂറിലെ മുതിർന്ന അംഗം മുക്രി അഹ്മദ് ഹാജി (84) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 8.50 ന് സ്വവസതിയിൽ വെച്ചായിരുന്നു മരണപെട്ടത് വാർദ്ധക്യ സഹചമായ രോഗത്തെ തുടർന്ന് ദീർഘകാലമായി വിശ്രമത്തിലായിരുന്നു.
ആലൂർ ജുമാമസ്‌ജിദ് പ്രസിഡണ്ട്, മീത്തൽ ആലൂർ ഉമറുൽ ഫാറൂഖ് മസ്ജിദ് പ്രസിഡണ്ട്, ദീർഘകാലം ബാവിക്കര ജമാഅത്ത് കമ്മിറ്റി ഉപാധ്യക്ഷൻ, മുളിയാർ പഞ്ചായത്ത് ആലൂർ വാർഡ് മുസ്ലിം ലീഗ് ട്രഷറർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടണ്ട്.
പരേതരായ മുക്രി അബ്ദുൾ ഖാദർ,ആയിശ എന്നിവർ മാതാപിതാക്കളാണ് ഖദീജയാണ് ഭാര്യ മക്കളില്ല പരേതരായ മുഹമ്മദ്, മൊയ്തു, അബ്ദുല്ല, അബ്ദുൾ റഹ്മാൻ ഹാജി,ഉമ്മർ, മഹ്മൂദ്, അബൂബക്കർ ,ഇബ്രാഹിം, ഖദിജ, ഹമീദ് എന്നിവർ സഹോദരങ്ങളാണ്.
ബാവിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here