ഭാര്യയെ സംശയം; ഒടുവിൽ കാര്യങ്ങൾ എത്തിയത് കൊലപാതകത്തിലേക്ക്…

0

പരപുരുഷ ബന്ധമെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. കർണാടകയിലാണ് സംഭവം. ജുബൈദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഏഴ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് യുവതിയെ ഷെരീഫ് കത്തി ഉപയോ​ഗിച്ച് മുപ്പത് തവണ കുത്തുകയുമായിരുന്നു. ജുബൈദയുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ വീട്ടുടമയാണ് ജൂബൈദയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയില്ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here