വടി ഗിറ്റാറാക്കി കുട്ടി ബാന്‍ഡ് സംഘം; വൈറലായി ഈ സംഗീതബാന്‍ഡ്: വീഡിയോ

0

മൂന്ന് കൊച്ചു കുട്ടികള്‍ ചേര്‍ന്ന് പാട്ടു പാടുന്നതിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. മൂവരും വളരെ ആസ്വദിച്ച്‌ ഊര്‍ജസ്വലതയോടെയാണ് ഗാനം ആലപിക്കുന്നത്.

നടുവില്‍ നില്‍ക്കുന്നയാള്‍ കയ്യില്‍ ഒരു വടി പിടിച്ചു കൊണ്ട് ഗിറ്റാര്‍ വായിക്കുന്നതുപോലെ കാണിക്കുന്നു. ഇരുവശങ്ങളിലുമായി നില്‍ക്കുന്നവര്‍ സംഗീതോപകരണങ്ങള്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായി സങ്കല്‍പ്പിക്കുകയാണ്. ഗാനാലാപനത്തിനു ശേഷം മൂവരും ചിരിച്ചുകൊണ്ട് നന്ദി പറയുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ പങ്കു വച്ചുകൊണ്ട് ശങ്കര്‍ മഹാദേവന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ: ‘ഇത് എക്കാലത്തെയും മനോഹരമായ സംഗീതബാന്‍ഡ് ആണെന്ന് ഞാന്‍ കരുതുന്നു. അവരുടെ പങ്കാളിത്തം നോക്കൂ. അതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’.

മണിക്കൂറുകള്‍ക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിഡിയോയ്ക്കു പിന്നാലെ നിരവധി പേര്‍ കമന്റുകളുമായെത്തി. കുട്ടികളും അവരുടെ ആലാപനവും വളരെ ക്യൂട്ട് ആണെന്നാണ് പലരുടെയും അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here