മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.എം അബ്ബാസ് ഹാജി നിര്യാതനായി

0

കാസർഗോഡ്: മുസ്ലിം ലീഗ് കാറഡുക്ക പഞ്ചായത്ത് ജനറൽ സെക്രട്ടറിയും, പ്രമുഖ കരാറുകാരനുമായ മുള്ളേരിയയിലെ സി.എം അബ്ബാസ് ഹാജി (64) അന്തരിച്ചു.
അസുഖത്തെ തുടർന്ന് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഗോവയിലും, കർണ്ണാടകയിലും കരാറുകാരനായിരുന്നു. വലിയ സഹൃദ് ബന്ധത്തിന്റെ ഉടമയും ദീർഘകാലം മുള്ളേരിയ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായും പ്രവർത്തിച്ചിറ്റുണ്ട്.
ഭാര്യ: നഫീസ.മക്കൾ അസീസ്, താഹിറ, നൂർജഹാൻ, അനീസ, മിസ്രിയ. മരുമക്കൾ.ഹാരിസ് ഉദുമ, ഇസ്മായീൽ മേൽ പറമ്പ, ശക്കീൽ സിറ്റിസൺ നഗർ, നാസർ ചേരൂർ, ഹസീന. സഹോധരങ്ങൾ പരേതനായ അഹ്മദ്, അബ്ദുല്ല, ശാഫി, ബീഫാത്തിമ, നഫീസ, ആയിശ
ഖബറടക്കം 3.30ന് മുള്ളേരിയ ജുമുഅത്ത് പള്ളി അങ്കണത്തിൽ.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, വൈസ് പ്രസിഡന്റുമാരായ എം.എസ്.മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, അഷ്റഫ് എടനീർ തുടങ്ങിയവർ ആശുപത്രിയിലെത്തി അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here