മുംബൈ: മുംബൈ പ്രാന്തത്തിലെ മന്‍ഖുര്‍ദ് റെയില്‍വേ സ്റ്റേഷനു സമീപം കാമുകന്റെ അടിയേറ്റ് കാമുകി മരിച്ചു. സീത പ്രധാന് എന്ന യുവതിയാണു മരിച്ചത് . പബ്ളിക് ടോയിലെറ്റിൻ സമീപം മറ്റൊരാളുമായി സീത സംസാരിക്കുന്നത് കണ്ടതാണ് പ്രകോപനത്തിനു കാരണമായത്. അടിയേറ്റ സീത നിലത്തുവീണു. ഉടന്‍തന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി മന്‍ഖുര്‍ദ് പോലീസ് സ്റ്റേഷന് സീനിയര്‍ ഇന്‍സ്പെക്ടര്‍ നിതിന്‍ ബോബ്ഡെ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികളിലേക്കു കടക്കാനാണു പോലീസ് തീരുമാനം.