ഈ ഫോട്ടോ കാണുമ്പോൾ സല്യൂട്ട് ചെയ്യാൻ തോന്നുന്നു. അതിജീവനത്തിന്റെ ഇണക്കുരുവികൾ, എല്ലാവരും അറിയണം, മാതൃകയാക്കണം; നന്ദു മഹാദേവ; കുറിപ്പ്

0

ക്യാൻസറിനെ തോൽപ്പിച്ച ദമ്പതികളുടെ കഥ പറയുകയാണ് നന്ദു മഹാദേവ, 12 കീമോകൾക്ക് ഒടുവിൽ തിരിച്ചെത്തിയ പ്രിയപ്പെട്ടവർക്ക് സ്നേ​ഹത്തിൽ ചാലിച്ച കുറിപ്പാണ് നന്ദു നൽകിയിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം….

ഇവരുടെ മുഖം കണ്ടാൽ ഇവരിൽ ആർക്കാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ?

ഇല്ല അല്ലേ !

അതാണ് അവരുടെ വിജയവും..

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ശരീരത്തിൽ നിന്ന് ആട്ടിപ്പായിച്ച് സുന്ദരമായ സ്നേഹപൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ വന്ന ചങ്കുകൾക്ക് ആശംസകൾ…

കീമോയെക്കാളും വലിയ മരുന്നാണ് സ്നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു…

ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം..
മാതൃകയാക്കണം..

ഇവരുടെ കഥ വായിച്ചവർ ഈ സ്നേഹപൂർണ്ണമായ അതിജീവനത്തിന്റെ കഥ മറ്റുള്ളവരുമായി പങ്ക് വയ്ക്കൂ..

ബാദുഷയുടെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നിൽ കാഞ്ചനമാലയും മൊയ്തീനും പോലും ചിലപ്പോൾ തോറ്റ് പോയേക്കാം…

ഈ ഫോട്ടോ കാണുമ്പോൾ സല്യൂട്ട് ചെയ്യാൻ തോന്നുന്നു…
അതിജീവനത്തിന്റെ ഇണക്കുരുവികൾ ❤️

LEAVE A REPLY

Please enter your comment!
Please enter your name here