മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

0

ദില്ലി: മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരുടെയും ഓണാശംസകൾ നേർന്നത്. എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നുവെന്ന് രാഷ്ട്രപതി ആശംസിച്ചു.

സമൂഹത്തിൽ സന്തോഷത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും സമൃദ്ധിയുടേയും ചൈതന്യം നിറയ്ക്കാൻ ഓണാഘോഷ ങ്ങൾക്ക് കഴിയട്ടേയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ മോദി ആശംസിച്ചു.

https://twitter.com/narendramodi/status/1171603561962070016?ref_src=twsrc%5Etfw

LEAVE A REPLY

Please enter your comment!
Please enter your name here